ഇപ്പോഴും ത്രിപുരയിലെ ഏറ്റവും വലിയ പാര്‍ട്ടി സി.പി.എം, നേടിയത് 44.7 ശതമാനം വോട്ട്

കൊച്ചി: ത്രിപുരയിലെ ഏറ്റവും ജനപിന്തുണയുള്ള പ്രസ്ഥാനം സി പി എം തന്നെയാണെന്ന് ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസ്.കഴിഞ്ഞ തവണ 48% വോട്ട് കിട്ടിയ സിപിഐഎമ്മിന് 44.7% വോട്ട് ഇത്തവണ നിലനിര്‍ത്താനായത് ചെറിയ കാര്യമല്ലെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

(മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ…)

ത്രിപുരയില്‍ കഴിഞ്ഞ തവണ 36.87 % വോട്ട് കിട്ടിയ കോണ്‍ഗ്രസ്സിന് 1.9% വോട്ട് മാത്രമാണ് ഇത്തവണ ലഭിച്ചത് .കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് എം എല്‍ എ മാര്‍ ബി ജെ പി ആയി മാറിയതിന് ശേഷം കോണ്‍ഗ്രസിന്റ സംസ്ഥാന നേതാക്കന്‍മാരെല്ലാം കൂട്ടത്തോടെ ബി ജെ പിയിലേക്ക് ചേക്കേറി. മത നിരപേക്ഷതക്ക് വേണ്ടിയുള്ള പോരാട്ടത്തെ ഇതിലൂടെ ഒറ്റു കൊടുക്കുകയായിരുന്നു കോണ്‍ഗ്രസ്.

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ചാണ് ബി ജെ പി പ്രചരണം നടത്തിയത്. ഏഴാം ശമ്ബള കമ്മീഷന്‍ നടപ്പാക്കുമെന്നടക്കമുള്ള മോഡിയുടെ പ്രസംഗം, എല്ലാവര്‍ക്കം സ്മാര്‍ട്ട് ഫോണ്‍ , സംസ്ഥാനത്തിന് പുറത്ത് താമസിക്കന്നവര്‍ക്ക് ഐ ഡി കാര്‍ഡ് കാണിച്ചാല്‍ ട്രയിനില്‍ സൗജന്യ യാത്ര തുടങ്ങിയവ അതില്‍ ചിലത് മാത്രം. ഇതിനെല്ലാം എതിരെ സിപിഎം പരാതി നല്‍കിയപ്പോള്‍ ഇലക്ഷന്‍ കമ്മീഷന്‍ കൈയും കെട്ടി നോക്കി നില്‍ക്കുകയായിരുന്നു.

കഴിഞ്ഞ തവണ 48% വോട്ട് കിട്ടിയ സിപിഐ എം മ്മിന് 44.7% വോട്ട് ഇത്തവണ നിലനിര്‍ത്താനായത് ചെറിയ കാര്യമല്ല .ഇന്നും ത്രിപുരയിലെ ഏറ്റവും ജനപിന്തുണയുള്ള പ്രസ്ഥാനം സി പി എം തന്നെയാണ്. ഇലക്ഷന്‍ ഫലത്തിലുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തുകയും മുന്നോട്ട് പോവുകയും പെയ്യും. 1988ല്‍ കേന്ദ്ര ഭരണമുപയോഗിച്ച്‌ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്തതാണ് അതിന് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വന്നതും ചരിത്രം തന്നെയാണ് .

Top