പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുയര്‍ത്തിയ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാര്യരെ വിമര്‍ശിച്ച് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് റിയാസ് സന്ദീപ് വാര്യര്‍ക്കെതിരെ ആഞ്ഞടിച്ചത്.
പോലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളുംകാണിച്ച് എതിര് ശബ്ദത്തെ അടിച്ചമര്‍ത്താമെന്ന് ഭീഷണിപ്പെടുത്തുന്ന ‘അല്പ്പന്മാരെ’ ,ഞങ്ങള്‍ ബ്രിട്ടീഷ് കാരുടെ ഷൂ നക്കിയവരുടെ പിന്മുറക്കാരല്ല, എന്നാണ് മുഹമ്മദ് റിയാസിന്റെ വിമര്‍ശനം. തൂക്കുമരത്തില്‍ കയറുമ്പോള്‍ ഇങ്കിലാബ് വിളിച്ച പോരാളികളുടെ പിന്മുറക്കാരാണ് തങ്ങളെന്നും റിയാസ് ഫെയ്സ് ബുക്കില്‍ കുറിച്ചു.
മുഹമ്മദ് റിയാസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ
എന്‍ഫോഴ്സ്മെന്റിനെയും,
സിബിഐ യെയും,
പോലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളും
കാണിച്ച് എതിര് ശബ്ദത്തെ അടിച്ചമര്‍ത്താമെന്ന് ഭീഷണിപ്പെടുത്തുന്ന ‘അല്പ്പന്മാരെ’ ,
ഞങ്ങള്‍ ബ്രിട്ടീഷ് കാരുടെ ഷൂ നക്കിയവരുടെ പിന്മുറക്കാരല്ല,
തൂക്കുമരത്തില്‍ കയറുമ്പോള്‍ ഇങ്കിലാബ് വിളിച്ച പോരാളികളുടെ പിന്മുറക്കാരാണ്…
എൻഫോഴ്സ്മെന്റിനെയും,സിബിഐ യെയും,പോലീസിന്റെയും പട്ടാളത്തിന്റെയും തോക്കുകളും കാണിച്ച് എതിർ ശബ്ദത്തെ അടിച്ചമർത്താമെന്ന്…
Posted by P A Muhammad Riyas on Tuesday, December 24, 2019