ഗംഗ നാഗവല്ലിയായി മാറുന്നതു പോലെയാണ് ലീഗിലെ ‘ചിലര്‍’; മുഹമ്മദ് റിയാസ്

കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ വിവാദ പരാമര്‍ശമാണ് ഇപ്പോള്‍ കേരളത്തില്‍ അലയടിക്കുന്നത്. ‘കേരളത്തില്‍ മാവോയിസ്റ്റുകളെ പ്രോല്‍സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ്’ എന്നായിരുന്നു മോഹനന്‍ പ്രസ്താവിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ സമ്മിശ്ര പ്രതികരണമാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ഉയര്‍ന്നിരുന്നത്.

അതേസമയം താന്‍ പറഞ്ഞത് യാഥാര്‍ഥ്യമാണെന്നും തന്റെ പരാമര്‍ശം എന്‍.ഡി.എഫിനും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെയായിരുന്നുവെന്നും പി. മോഹനന്‍ വിശദമാക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിനെതിരെ ലീഗ് നേതാക്കളടക്കം രംഗത്ത് എത്തിയിരുന്നു. എന്നാല്‍ മോഹനന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നും കയ്യില്‍ തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞ് പി. ജയരാജന്‍ പ്രതികരിച്ചിരുന്നു. മാത്രമല്ല പോപ്പുലര്‍ ഫ്രണ്ടിനെ പറയുമ്പോള്‍ എന്തിനാണ് ലീഗിന് ഹാലിളകുന്നത് എന്നായിരുന്നു ജയരാജിന്റെ ചോദ്യം. ഇതേ അഭിപ്രായം തന്നെയാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസും പങ്കുവെച്ചിരിക്കുന്നത്.

‘മണിചിത്രത്താഴ് എന്ന സിനിമയില്‍ ഗംഗ നാഗവല്ലിയായി മാറുന്നതു പോലെയാണ് മുസ്ലീം ലീഗിലെ ‘ചിലര്‍’ പോപ്പുലര്‍ ഫ്രണ്ടായി മാറുന്നത് ‘ എന്നായിരുന്നു റിയാസ് ഫെയ്‌സ് ബുക്കിലൂടെ പ്രതികരിച്ചത്.

മുഹമ്മദ് റിയാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ;

പോപ്പുലര്‍ ഫ്രന്റിനെ വിമര്‍ശിക്കുമ്പോള്‍ മുസ്ലീം ലീഗിലെ ‘ചിലര്‍ക്ക് ‘ വല്ലാതെ പൊള്ളുന്നത് ഇപ്പോള്‍
സജീവ ചര്‍ച്ചാവിഷയമാണല്ലോ…

മുന്‍പ് പറഞ്ഞത് ആവര്‍ത്തിക്കുന്നു …

‘മണിചിത്രത്താഴ് എന്ന സിനിമയില്‍ ഗംഗ നാഗവല്ലിയായി മാറുന്നതു പോലെയാണ്
മുസ്ലീം ലീഗിലെ ‘ചിലര്‍’
പോപ്പുലര്‍ ഫ്രന്റ് ആയി മാറുന്നത് ‘

Top