കോടിയേരി ഡല്‍ഹിയില്‍ കാലും കുത്തും, പരിപാടിയിലും പങ്കെടുക്കും ; ഡി വൈ എഫ് ഐ

ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ കാലും കുത്തും, നിശ്ചയിച്ച പരിപാടിയിലും പങ്കെടുക്കുമെന്ന് ഡിവൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന യുവമോര്‍ച്ചയുടെ ഭീഷണിക്കെതിരെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് മുഹമ്മദ് റിയാസിന്റെ പ്രതികരണം.

കണ്ണൂരില്‍ ബിജെപിക്കെതിരെ അക്രമം തുടര്‍ന്നാല്‍ കോടിയേരിക്കെതിരേ പ്രതിഷേധിക്കുമെന്ന് ഡല്‍ഹി യുവമോര്‍ച്ച നേതാവ് സുനില്‍ യാദവ് വ്യക്തമാക്കിയിരുന്നു. ബിജെപി ഡല്‍ഹി കേരള ഹൗസിനുമുന്നില്‍ സംഘടിപ്പിച്ച യോഗത്തിലാണ് യുവമോര്‍ച്ച നേതാവ് ഭീഷണിയുയര്‍ത്തിയത്.

ഇതോടെ ഇനി കോടിയേരിയെ തടയാന്‍ ശ്രമിച്ചാല്‍ അത് ഡിവൈ എഫ് ഐ-യുവമോര്‍ച്ച കലാപത്തില്‍ കലാശിക്കാനാണ് സാധ്യത.

Top