‘റോഡ് ആകാശത്ത് നിർമിച്ച് താഴെ ഫിറ്റ് ചെയ്യാനാകില്ല’: മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ആകാശത്ത് റോഡ് നിര്‍മിച്ച് താഴെ കൊണ്ട് ഫിറ്റ് ചെയ്യാനാകില്ലെന്ന് മുൻമന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രന് മറുപടി നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തിരുവനന്തപുരം നഗരത്തിലെ റോഡ് നവീകരണവുമായി ബന്ധപ്പെട്ടുള്ള കടകംപള്ളിയുടെ കുറ്റപ്പെടുത്തലിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്.

‘‘ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ട് ഫിറ്റ് ചെയ്യാനാകില്ല, റോഡിൽ തന്നെ നടത്തണം. അത് നടത്തണമെന്ന് മാത്രമല്ല എല്ലാം ഒരുമിച്ച് നടത്താതെ ചിലത് മാത്രം നടത്തി. അപ്പോ വരുന്ന ചർച്ചയെന്താ?

ഈ റോഡിൽ എന്തുകൊണ്ട് പണി നടത്തുന്നില്ല, നടന്നുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ് പല റോഡുകളും. ഇപ്പൊ എല്ലാവരും ചേർന്നുകൊണ്ട് അതിന്റെ പ്രവർത്തി നടത്തുന്നു. ഇത് ചിലർക്ക് പിടിക്കുന്നില്ല. അതാണ് പ്രശ്നം. ചില വിമർശനങ്ങൾ അനാവശ്യമായി ചില മാധ്യമങ്ങൾ ഉയർത്തുകയാണ്. കരാറുകാരനെ നീക്കം ചെയ്‌തതിൽ ചിലർക്ക് പൊള്ളിയിട്ടുണ്ട്. നീക്കം ചെയ്തതിന്റെ ഭാഗമായി ഉണ്ടായ പൊള്ളലിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. അതിന്റെ ചില പ്രയാസങ്ങൾ ചിലർക്കുണ്ട്. പൊള്ളലേറ്റ് മുറിവുണങ്ങാത്തവർ എന്ത് പറഞ്ഞാലും ജനം വിശ്വസിക്കില്ല’’– റിയാസ് പറഞ്ഞു.

Top