ഇന്നലെ റാഫി ആണെങ്കില്‍ ഇന്ന് വിനീത്; ആരാധകര്‍ക്കെതിരെ തുറന്നടിച്ച് മുഹമ്മദ് റാഫി

Raafi

കൊച്ചി: ആരാധകരുടെ വിമര്‍ശനത്തിനെതിരെ ചുട്ട മറുപടി നല്‍കി എഫ്‌സി താരം മുഹമ്മദ് റാഫി. യഥാര്‍ത്ഥ ഫുട്‌ബോള്‍ ആരാധകര്‍ വ്യക്തിപരമായി ടാര്‍ജറ്റ് ചെയ്ത് ഉപദ്രവിക്കില്ലെന്ന് റാഫി പറഞ്ഞു

ഫുട്‌ബോളിനെ കുറിച്ച് ധാരണയില്ലാത്തവരാണ് വിമര്‍ശിക്കുന്നത്. അവര്‍ക്ക് എന്തെങ്കിലും പറഞ്ഞ് വിമര്‍ശിക്കണം എന്നു മാത്രമേയുള്ളൂവെന്നും ചെന്നൈയില്‍ താരം പറഞ്ഞു. അത്രയും കാലം ടീമിന് വേണ്ടി ചെയ്തതെല്ലാം മറക്കും. അതേസമയം ചെന്നൈയില്‍ ടീമില്‍ ഇത്തരം സമ്മര്‍ദ്ദങ്ങളില്ലെന്നും റാഫി പറഞ്ഞു.

പലപ്പോഴും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് നിരക്കാത്ത രീതിയിലേക്ക് വിമര്‍ശനങ്ങള്‍ തരംതാഴുന്നുപോകുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും ഞാന്‍ മാത്രമല്ല വിമര്‍ശനങ്ങള്‍ക്ക് ഇരയാവുന്നതെന്നും റാഫി പറഞ്ഞു. സികെ വിനീതിന്റെ കാര്യം ഇതിന് ഉദാഹരണമാണ്. വിനീതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇന്നലെ റാഫി ആയിരുന്നുവെങ്കില്‍ ഇന്ന് വിനീത് അത്രയേയുള്ളൂ വ്യത്യാസമെന്നും താരം കൂട്ടിച്ചേര്‍ത്തു.

മുന്‍ ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന റാഫി തന്റെ മൂന്നാമത്തെ ഫൈനലിന് തയ്യാറെടുക്കുകയാണ്. ഇതിന് മുന്നോടിയായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം തുറന്നടിച്ചത്.

Top