muhammad kaif appointed assistant coach of gujarat lions

ഐപിഎല്‍ ടീം ഗുജറാത്ത് ലയണ്‍സിന്റെ സഹപരിശീലകനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് പരിശീലനരംഗത്തേക്ക്.
ടീമിന്റെ അസിസ്റ്റന്റ് കോച്ച്സ്ഥാനത്തേക്ക് കൈഫിനെ നിയമിച്ചതായി ഗുജറാത്ത് ലയണ്‍സ് ടീം ഉടമ കേശവ് ബന്‍സാല്‍ അറിയിച്ചു. കൈഫിന്റെ പരിചയ സമ്പത്തും മികവും ടീമിന് ഗുണകരമാകുവെന്നും ബന്‍സാല്‍ പറഞ്ഞു.

36 കാരനായ മുഹമ്മദ് കൈഫ് രാജ്യത്തിനായി 13 ടെസ്റ്റും 125 ഏകദിന മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളിലും കളിച്ചിട്ടുണ്ട്.

ഓസ്‌ട്രേയിന്‍ മുന്‍ താരം ബ്രാഡ് ഹോഡ്ജാണ് ഗുജറാത്ത് ലയണ്‍സിന്റെ മുഖ്യ പരിശീലകന്‍. ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയാണ് ടീമിന്റെ നായകന്‍. രവീന്ദ്ര ജഡേജ, ബ്രണ്ടന്‍ മക്കുല്ലം, ഡ്വെയ്ന്‍ ബ്രാവോ, ആരോണ്‍ ഫിഞ്ച്, ഡ്വെയ്ന്‍ സ്മിത്ത് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നതാണ് ഗുജറാത്ത് ടീം.

Top