പാക്കിസ്ഥാന്റെ രണ്ട് താരങ്ങള്‍ ഇനി ദേശീയ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരില്ല: മിസ്ബ

ദുബായ്: ഷൊയബ് മാലിക്ക്, മുഹമ്മദ് ഹഫീസ് തുടങ്ങിയ പാക്കിസ്ഥാന്റെ മുതിര്‍ന്ന രണ്ട് ക്രിക്കറ്റ് താരങ്ങള്‍ ഇനി ദേശീയ ടീമിലേക്ക് മടങ്ങിവരില്ലെന്ന് സൂചിപ്പിച്ച് പരിശീലകന്‍ മിസ്ബ ഉള്‍ ഹഖ്.

2020ല്‍ യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കി തുടര്‍വിജയങ്ങള്‍ ലക്ഷ്യമിടുകയാണെന്നും അതുകൊണ്ടുതന്നെ മുതിര്‍ന്ന താരങ്ങള്‍ക്ക് അവസരമുണ്ടാകില്ലെന്നുമാണ് മിസ്ബ സൂചിപ്പിച്ചത്.

2019ല്‍ പാക്കിസ്ഥാനുവേണ്ടി തിളങ്ങിയത് ബാറ്റ്സ്മാന്‍ ബാബര്‍ അസം, ബൗളര്‍മാരായ നസീം ഷാ, ഷഹീന്‍ അഫ്രീദി എന്നിവരാണെന്നും മിസ്ബ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവുകാട്ടാന്‍ ശേഷിയുള്ളവരാണ് ഇപ്പോഴത്തെ ടീം. എല്ലാ ഫോര്‍മാറ്റിലും ബാബര്‍ അസം മെഗാസ്റ്റാര്‍ ആണെന്നും ലോകകപ്പ് ഉള്‍പ്പെടെ താരം മികച്ച ഇന്നിങ്സ് കാഴ്ചവെച്ചിട്ടുണ്ടെന്നും മിസ്ബ ഓര്‍മിപ്പിച്ചു.

Top