രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി കേന്ദ്രം; ഇനി ‘അമൃത് ഉദ്യാന്‍’

ഡൽഹി: രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗൾ ഗാർഡന്റെ പേര് മാറ്റി കേന്ദ്രസർക്കാർ. അമൃത് ഉദ്യാൻ എന്നാണ് പുതിയ പേര് നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പേര് മാറ്റിയിരിക്കുന്നത്.

നവീകരിച്ച അമൃത് ഉദ്യാനിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുർമു ഞായറാഴ്ച നിർവഹിക്കും.

‘സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന് അമൃത് ഉദ്യാൻ എന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പേര് നൽകി’- പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രെസ് സെക്രട്ടറി നവിക ഗുപ്ത പ്രസ്താവനയിൽ അറിയിച്ചു.

Top