mugabe participating president candidate

ഹരാരെ: 2018ല്‍ നടക്കുന്ന സിംബാബ് വെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ മത്സരിക്കും. ഭരണകക്ഷിയായ സാനു പിഎഫ് പാര്‍ട്ടിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

തെക്കുകിഴക്കന്‍ നഗരമായ മാസ്വിനോങ്കയില്‍ നടന്ന ചടങ്ങിലാണ് ഇപ്പോള്‍ 92 വയസുള്ള മുഗാബെയുടെ പേരു നിര്‍ദേശിക്കപ്പെട്ടത്. മുഗാബെയെ പ്രസിഡന്റ് ഫോര്‍ ലൈഫായി പ്രഖ്യാപിക്കണമെന്നു സാനു പിഎഫ് യൂത്ത് വിഭാഗം ആവശ്യപ്പെട്ടു.

1980 മുതല്‍ രാജ്യത്തിന്റെ പ്രസിഡന്റായി മുഗാബെ അധികാരത്തില്‍ തുടരുകയാണ്. വെള്ളക്കാരില്‍ നിന്ന് സിംബാബ് വെയെ മോചിപ്പിക്കാനുള്ള സ്വാതന്ത്ര്യസമത്തിന്റെ നായകനായിരുന്നു മുഗാബെ.

Top