ചന്ദ്രിക കള്ളപ്പണക്കേസ്; മുഈന്‍ അലി തങ്ങള്‍ ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരാകില്ല

കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ യൂത്ത് ലീഗ് ദേശീയ നേതാവ് മുഈന്‍ അലി തങ്ങള്‍ ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരാകില്ല. ഇന്ന് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മുഈന്‍ അലി ഇഡിയെ അറിയിച്ചു. രാവിലെ 11 മണിയോടെ ഇഡി കൊച്ചി ഓഫീസില്‍ ഹാജരായി മൊഴി നല്‍കാനായിരുന്നു മുഈന്‍ അലിയോട് ആവശ്യപ്പെട്ടിരുന്നത്.

ചന്ദ്രികയ്ക്കായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഭൂമി വാങ്ങിയതിലടക്കം സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുഈന്‍ അലി നേരത്തെ ആരോപിച്ചിരുന്നു. ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്റെ കഴിവുകേടാണെന്ന് നേരത്തെ മുഈന്‍ അലി ഉന്നയിച്ചിരുന്നു. പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞിരുന്നു.

 

Top