മുതലപ്പൊഴി മത്സ്യബന്ധന ബോട്ട് അപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി

കഴക്കൂട്ടം: മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. നാവിക സേനയുടെ സ്‌കൂബ ടീമിന്റെ തിരച്ചിലില്‍ പുലിമുട്ടുകള്‍ക്കിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇനി രണ്ട് പേരെക്കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. പുലിമുട്ടുകള്‍ കയറ് കൊണ്ട് കെട്ടി ഒഴിവാക്കി മൃതദേഹം പുറത്തെടുത്തു.

Top