ഓഫ് റോഡ് റെയ്സിന്റെ ആവേശവുമായി ‘മഡ്ഡി’ വരുന്നു; ടീസര്‍ കാണാം

ഫ് റോഡ് മഡ് റെയ്സിന്റെ ആവേശവുമായി മലയാള ചിത്രം ‘മഡ്ഡി’ വരുന്നു. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്. താരരാജാവ് മമ്മൂട്ടിയാണ് തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്. ഡ്യൂപ്പില്ലാത്ത സാഹസികരംഗങ്ങളാണ് ടീസറില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഓഫ് റോഡ് മഡ് റെയ്സ് പശ്ചാത്തലമാക്കി വരുന്ന ആദ്യ ചിത്രമാണിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

റിദ്ധാന്‍ കൃഷ്ണ, യുവാന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. രഞ്ജി പണിക്കര്‍, ഹരീഷ് പേരടി, ഐ.എം. വിജയന്‍ എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രവി ബാസുര്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. രചനയും മഡ് റെയ്സ് കോറിയോഗ്രഫിയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഡോ. പ്രഗഭല്‍ ആണ്. എഡിറ്റിംഗ് തമിഴ് ചിത്രം രാക്ഷസനിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷാണ്. പി.കെ.7 ക്രിയേഷന്‍സാണ് നിര്‍മാണം.

Top