ഡൽഹിയിൽ മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധ

ൽഹി : കോവിഡിനു പിന്നാലെ മ്യൂക്കർമൈക്കോസിസ് ഫംഗസ് ബാധ. പത്തോളം പേർ ഫംഗസ് ബാധയെ തുടർന്ന് മരിച്ചു. മ്യൂക്കർമൈക്കോസിസ് ബാധ പുതിയതല്ലെങ്കിലും ഇതു കോവിഡ് രോഗികളിൽ തുടരെ റിപ്പോർട്ട് ചെയ്യുന്നതാണ് ആശങ്ക നൽകുന്നത്. നേരത്തേ കോവിഡ് മുക്തി നേടിയ ആളിന്റെ താടിയെല്ലിനു ഫംഗസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു.

കാൻസർ, പ്രമേഹം തുടങ്ങിയവയ്ക്കു ചികിത്സ തേടിയവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ തുടങ്ങിയവർ ഫംഗസ് പിടിപെടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽപെടുന്നു.കോവിഡ് ചികിത്സയുടെ ഭാഗമായി ആന്റിവൈറൽ മരുന്നുകളും സ്റ്റിറോയ്ഡുകളും കഴിക്കേണ്ടി വരുന്നതു പ്രതിരോധശേഷി കൂടുതൽ ദുർബലമാക്കും. തലയോട്ടിക്കുള്ളിലെ അറകൾ, മസ്തിഷ്കം, ശ്വാസകോശം എന്നിവയെയാണ് മ്യൂക്കർമൈക്കോസിസ് പ്രധാനമായി ബാധിക്കുക.

Top