ഡല്‍ഹി: ഇന്ത്യ നടത്തിയ പ്രതിരോധ ഉപകരണങ്ങളുടെ ഇടപാടുകളില്‍ വലിയൊരു വഴിത്തിരിവ്. ഇടപാടുകളെക്കുറിച്ചുള്ള വിശദമായ ഓഡിറ്റ് റിപ്പോര്‍ട്ട് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നാളെ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും സമര്‍പ്പിക്കും. കഴിഞ്ഞ നാല് വര്‍ഷത്തെ റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കുന്നത്.
റിപ്പോര്‍ട്ട് നാളെ കേന്ദ്രസര്‍ക്കാരിനും രാഷ്ട്രപതിക്കും കൈമൈറും. ഏറെ വിവാദമായ റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങളും ഇതിലുണ്ടാകും. റഫാല്‍ ഇടപാടിനെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്‍ അഴിമതി ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ സമര്‍പ്പിക്കപ്പെടുന്ന സിഎജി റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാണ്.
ലോക്സഭാ സ്പീക്കര്‍ക്കും രാജ്യസഭാ ചെയര്‍മാനും കൈമാറുന്ന റിപ്പോര്‍ട്ട് നാളെത്തന്നെ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കാനാണ് സാധ്യത. ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നത് സഭാ സമ്മേളനം അവസാനിക്കുന്ന ബുധനാഴ്ചത്തേയ്ക്ക് മാറ്റാനും സാധ്യതയുണ്ട്.റഫാല്‍ യുദ്ധവിമാനങ്ങളടക്കമുള്ള പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് പെര്‍ഫോമന്‍സ് ഓഡിറ്റാണ് സിഎജി നടത്തിയതെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഡിറ്റിന് ശേഷം കണ്ടെത്തലുകള്‍ പ്രതിരോധമന്ത്രാലയത്തിന്റെ ഓഡിറ്റ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമാണ് സിഎജി നടത്തിയിരിക്കുന്നത്. ഭാവിയില്‍ തങ്ങളുടെ വാദം കേട്ടില്ലെന്ന് പ്രതിരോധമന്ത്രാലയമോ ബന്ധപ്പെട്ടവരോ ആരോപണമുന്നയിക്കാതിരിക്കാനാണിത്.