എംടെക്കിന്റെ ചെലവ് കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ‘ഇറോസ് പ്ലസ്’ വിപണിയില്‍

ഭ്യന്തര മൊബൈല്‍ നിര്‍മ്മാതാക്കളായ എംടെക് ചെലവ് കുറഞ്ഞ പുതിയ 4ജി വോള്‍ട്ടി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി.

ഇറോസ് പ്ലസ് എന്ന പുതിയ മോഡലിന് 4,299 രൂപയാണ് വില.

5ഇഞ്ച് എഫ്ഡബ്ല്യുജിഎ എല്‍സിഡി ഡിസ്‌പ്ലെ , 480×854 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷന്‍ എന്നിവയോട് കൂടിയാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

1ജിബി റാമോട് കൂടിയ ക്വാഡ് കോര്‍ 1.3 ജിഗഹെട്‌സ് പ്രോസസര്‍ ആണ് ഡിവൈസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

8ജിബി ഇന്റേണല്‍ സ്‌റ്റോറേജാണ് ഇറോസ് പ്ലസ് നല്‍കുന്നത്. ആവശ്യമെങ്കില്‍ മൈക്രോഎസ്ഡി കാര്‍ഡ് വഴി 64 ജിബി വരെ സ്‌റ്റോറേജ് ലഭ്യമാക്കാം.

ഇറോസ് പ്ലസിന്റെ പിന്‍വശത്ത് 5 എംപി ക്യാമറയും മുന്‍ വശത്ത് വീഡിയോ ഗ്രാഫിക്‌സ് അറെ (വിജിഎ) ക്യാമറയുമാണ് ഒരുക്കിയിരിക്കുന്നത്.

റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

Top