രണ്ടാമൂഴം സിനിമയുടെ ഭാവിയെ കുറിച്ച് എംടി നേരിട്ട് അറിയിക്കും

തിരക്കഥ തിരികെ ലഭിച്ചതിന് ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെ കുറിച്ച് എംടി വാസുദേവന്‍ നായര്‍ നേരിട്ട് അറിയിക്കുമെന്ന് എംടിയുടെ മകള്‍ അശ്വതി നായര്‍. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചിരുന്നു.

കേസ് കോടതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. രണ്ടാമൂഴത്തിനെ കുറിച്ച് പല വാര്‍ത്തകളും പുറത്ത് വരുന്നതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

“പത്ര മാധ്യമങ്ങളിലും ഇൻറർനെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമർശങ്ങളും ചർച്ചകളും നടക്കുന്നതിനെ തുടർന്ന് ഫോൺലൂടെയും നേരിട്ടും നിരവധി പേർ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്. എന്നാൽ ബഹുമാനപ്പെട്ട കോടതിയിൽ കേസ് നില നിൽക്കുന്ന ഒരു വിഷയത്തിൽ ഞങ്ങൾ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല.

രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛൻ ശ്രീ. എം. ടി. വാസുദേവൻ നായർക്ക് തിരികെ ലഭിക്കാൻ വേണ്ടിയാണ് ഞങ്ങൾ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛൻ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും. … അതു വരെ ക്ഷമയോടെ കാത്തിരിക്കുക. .നിങ്ങൾ നൽകുന്ന സ്നേഹത്തിന് നന്ദി”. ഫേസ്ബുക്കിലൂടെ വ്യക്തമാക്കി

Top