പികെ ശശിയ്‌ക്കൊപ്പം വേദി പങ്കിടുന്നില്ല; എംടി വാസുദേവന്‍ നായര്‍ പിന്മാറി

പാലക്കാട്: ലൈംഗിക ആരോപണം നേരിടുന്ന എംഎല്‍എ പികെ ശശിയ്‌ക്കൊപ്പം വേദി പങ്കിടുന്നതില്‍ നിന്ന് എംടി വാസുദേവന്‍ നായര്‍ പിന്മാറി. പാലക്കാട് വെള്ളിനേഴി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സര്‍ഗവിദ്യാലയം പരിപാടിയില്‍ നിന്നാണ് പിന്മാറിയത്.

പരിപാടി ഉദ്ഘാടകന്‍ എംടി വാസുദേവന്‍ നായരും അധ്യക്ഷന്‍ പികെ ശശിയുമായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പിന്മാറുന്നതെന്നാണ് എംടി സംഘാടകരെ അറിയിച്ചത്. പരിപാടിയില്‍ എംടി വേദി പങ്കിടുന്നതില്‍ പലരും വൈമുഖ്യം കാണിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

മണ്ണാര്‍ക്കാട് എരിയാ കമ്മിറ്റി ഓഫീസില്‍ വച്ച് മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിലാണ് ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ ആരോപണം നിലനില്‍ക്കുന്നത്.

Top