രണ്ടാമൂഴം സിനിമയാക്കരുതെന്ന എംടിയുടെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കോഴിക്കോട്: രണ്ടാമൂഴത്തിന്റെ തിരക്കഥ സിനിമയാക്കരുതെന്നും രചന തിരികെ തരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എംടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. കോഴിക്കോട് മുന്‍സിഫ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും, ചിത്രത്തിന്റെ നിര്‍മ്മാതാവ് ബിആര്‍ ഷെട്ടിക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ എംടി യെ അനുനയിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിരുന്നുവെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു എംടി വ്യക്തമാക്കിയത്.

തിരക്കഥ നല്‍കി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്തതിനാലാണ്എംടി കോടതിയെ സമിപിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലും ആയാണ് തിരക്കഥ എഴുതി നല്‍കിയിരുന്നത്. തിരക്കഥ തിരിച്ച് ലഭിക്കുകയാണെങ്കില്‍ അത് സിനിമയാക്കാന്‍ താല്‍പര്യമറിയിച്ച് മറ്റ് ചില നിര്‍മ്മാതാക്കള്‍ എം.ടിയെ സമീപിച്ചിട്ടുണ്ട്.

Top