മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുക്കാരനാണ് എംടി വാസുദേവന്‍ നായര്‍; ജോയ് മാത്യു

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സര്‍ക്കാരിനെ എംടി വിമര്‍ശിച്ചതിനു പിന്നാലെ പ്രതികരണവുമായി നടന്‍ ജോയ് മാത്യു. മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുക്കാരനാണ് എംടി വാസുദേവന്‍ നായരെന്ന് ജോയ് മാത്യു ഫെസ്ബുക്കില്‍ കുറിച്ചു.

എം.ടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് അധികാരികളുടെ മണ്ടയ്ക്കടിക്കുന്ന ചോദ്യങ്ങള്‍ ചരിത്രബോധത്തോടെ നേര്‍ക്കുനേര്‍ നിന്ന് ചോദിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു. പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എംടി സാഹിത്യം വരേണ്യസാഹിത്യമാകുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. അധികാരമെന്നാല്‍ ആധിപത്യമോ സര്‍വ്വാതിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനെന്നുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിവെട്ടി മൂടിയെന്നും എംടി പറഞ്ഞിരുന്നു.

Top