കെ കരുണാകരനോട് വളരെയധികം ബഹുമാനം തോന്നിയിട്ടുണ്ടെന്ന് എം.ടി രമേശ്

കോഴിക്കോട്: എതിര്‍ പാര്‍ട്ടിക്കാരനായിരുന്നിട്ടും കെ.കരുണാകരനോട് വളരയധികം ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുണ്ടെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ്. ചെറിയ ആളുകളെ പോലും പരിഗണിക്കുന്ന ഒരാളാണ് കരുണാകരന്‍. നമ്മളേപ്പോലുള്ള വളരെ ജൂനിയറായ ആളുകളോട് നന്നായി ചെയ്യുന്നുണ്ട്, ഇനിയും നന്നായി ചെയ്യണം എന്നൊക്കെ പറയുമ്പോള്‍ വലിയ കാര്യമായിട്ടാണ് ഞാന്‍ എടുത്തിട്ടുള്ളത്.

അദ്ദേഹത്തിനത് പറയേണ്ട ആവശ്യമില്ലായിരിക്കാം. മാരാര്‍ജി മറ്റുള്ളവരെ എങ്ങനെയാണോ അംഗീകരിക്കുന്നത് അതുപോലെ എതിര്‍ പാര്‍ട്ടിയില്‍ താന്‍ കണ്ടിട്ടുള്ള ഒരാള്‍ കെ. കരുണാകരനാണെന്നും എം.ടി. രമേശ് പറഞ്ഞു.

 

Top