കോലീബി സഖ്യം രഹസ്യമായിരുന്നില്ലെന്ന് എം.ടി രമേശ്

കോഴിക്കോട്: സംസ്ഥാനത്തെ കോലീബി സഖ്യം രഹസ്യമായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. വടകരയിലും ബേപ്പൂരിലും ഒരു പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിച്ചിരുന്നു. അത് പരാജയപ്പെട്ടു. കേരളത്തില്‍ ഇപ്പോള്‍ ബിജെപി മത്സരിക്കുന്നത് കോണ്‍ഗ്രസിനും സിപിഎമ്മിനും എതിരെയാണ്. ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള രാഷ്ട്രീയ സഖ്യത്തെ വീണ്ടും പറയുന്നത് വിഷയ ദാരിദ്രമുള്ള ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലും കോലിബി സഖ്യമുണ്ടായിട്ടുണ്ടെന്ന് തുറന്നുപറയുകയുണ്ടായി. നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യം വടക്കന്‍ കേരളത്തിലുണ്ടായതെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.

Top