കുമ്മനത്തെ ചെളിവാരി എറിയാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹാസ്യരാകും; എം.ടി രമേശ്

തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികരിച്ച് ബിജെപി നേതാവ് എംടി രമേശ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് കുമ്മനം രാജശേഖരനെ പിന്തുണച്ച് എം.ടി രമേശ് രംഗത്തെത്തിയത്.

കുമ്മനം രാജശേഖരനെ കേരളത്തിലെ ജനങ്ങൾക്കറിയാം. എല്ലാം സമാജത്തിന് സമർപ്പിച്ചു സന്യാസതുല്യമായ ജീവിതം നയിക്കുന്ന അദ്ദേഹത്തെ ചെളിവാരി എറിയാൻ ശ്രമിക്കുന്നവർ സ്വയം പരിഹാസ്യർ ആകുകയേ ഉള്ളൂ….

Posted by M T Ramesh on Thursday, October 22, 2020

കുമ്മനം രാജശേഖരനെ കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും എല്ലാം സമാജത്തിന് സമര്‍പ്പിച്ചു സന്ന്യാസ തുല്യമായ ജീവിതം നയിക്കുന്ന അദ്ദേഹത്തെ ചെളിവാരി എറിയാന്‍ ശ്രമിക്കുന്നവര്‍ സ്വയം പരിഹാസ്യര്‍ ആകുകയേ ഉള്ളൂവെന്ന് എംടി രമേശ് ഫേസ്ബുക്കില്‍ കുറിച്ചു.

Top