മെഡിക്കല്‍ കോഴ ആരോപണത്തില്‍ എം.ടി രമേശ് ഇന്ന് വിജിലന്‍സിന് മൊഴി നല്‍കില്ല

തിരുവനന്തപുരം : മെഡിക്കല്‍ കോഴ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ഇന്ന് വിജിലന്‍സിന് മൊഴി നല്‍കില്ല. നവംബര്‍ രണ്ടിന് മൊഴി നല്‍കാനാണ് തീരുമാനം.

മെഴി നല്‍കുന്നതിന് ഇന്ന് ഹാജരാകണമെന്ന് വിജിലന്‍സ് എം.ടി രമേശിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് മൊഴി രേഖപ്പെടുത്തുന്നത് നവംബര്‍ രണ്ടിലേക്ക് മാറ്റിയത്.

സ്വകാര്യ മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കുന്നതിന് ബി.ജെ.പി നേതാക്കള്‍ അടക്കം 5.60 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.

Top