ശബരിമലയില്‍ നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ പിടിവാശിയാണെന്ന് എം ടി രമേശ്

പത്തനംതിട്ട: ശബരിമലയില്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത് സര്‍ക്കാരിന്റെ പിടിവാശിയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ശബരിമലയില്‍ പൊലീസ് രാജാണ് നടക്കുന്നത്. തുലാമാസ പൂജ കഴിയും മുമ്പ് യുവതികളെ കയറ്റുമെന്ന പിടിവാശിയാണ് സര്‍ക്കാരിന്റേതെന്ന് എം.ടി. രമേശ് പറഞ്ഞു. ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ തിരക്കഥയാണ് ഇന്ന് സന്നിധാനത്ത് അരങ്ങേറിയത്. സര്‍ക്കാരാണ് സ്ത്രീകളെ ശബരിമലയിലേക്ക് ആനയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഇനിയും നാടകങ്ങള്‍ അരങ്ങേറുമെന്നും ആചാര അനുഷ്ഠാനങ്ങള്‍ ലംഘിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും എം ടി രമേശ് പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ശബരിമലയിലെ പൊലീസ് രാജ് അവസാനിപ്പിക്കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു.

Top