MT-15-ന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുമായി യമഹ

MT-15 -യുടെ ലിമിറ്റഡ് എഡീഷന്‍ പതിപ്പിനെ തായ്ലാന്‍ഡില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ യമഹ. THB 98,500 (ഏകദേശം 2.32 ലക്ഷം രൂപ) രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. ലിമിറ്റഡ് പതിപ്പില്‍ ബ്ലാക്ക് ഹൈലൈറ്റുകളും നിയോണ്‍ ഗ്രീന്‍ നിറമുള്ള ചക്രങ്ങളും സവിശേഷമായ ടര്‍ക്കോയ്‌സ് ബ്ലൂ കളര്‍ ഓപ്ഷനും നല്‍കിയിരിക്കുന്നത് കാണാം.

മുന്‍വശത്ത് പരമ്പരാഗത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോഷോക്കും, ലൈറ്റര്‍ അലുമിനിയം സ്വിംഗാര്‍ം പോലുള്ള പ്രീമിയം ഘടകങ്ങളും ഇതിന് ലഭിക്കും. 133 കിലോഗ്രാമാണ് ബൈക്കിന്റെ ഭാരം. ഇത് ഇന്ത്യ-സ്പെക്ക് മോഡലിനെക്കാള്‍ 5 കിലോഗ്രാം കുറവാണ്.

ഇന്ത്യന്‍ ബൈക്കിലെ 170 mm ആയി താരതമ്യപ്പെടുത്തുമ്പോള്‍ 155 mm ഗ്രൗണ്ട് ക്ലിയറന്‍സാണ് ഈ പതിപ്പിന് ലഭിക്കുന്നത്. രണ്ട് ബൈക്കുകളിലെയും സീറ്റ് ഉയരം 810 mm ആണ്.

പുതിയ ബൈക്കിന്റെ കരുത്തും, ടോര്‍ഖും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്തോനേഷ്യന്‍-സ്‌പെക്ക് ബൈക്കിന്റെ അതേ 19.3 bhp കരുത്തും 14.7 Nm torque ഉം ഈ എഞ്ചിനും സൃഷ്ടിച്ചേക്കും.

Top