അഞ്ചാമത് ദേശീയ -അന്തര്‍ദേശീയ എം എസ് എം ഇ സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ ജൂണ്‍ 22 മുതല്‍ 24 വരെ

MSME

ന്യൂഡല്‍ഹി: അഞ്ചാമത് ദേശീയ- അന്തര്‍ദേശീയ എം എസ് എം ഇ (Micro, Small and Medium Enterprises) സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ 2018 22 മുതല്‍ 24 വരെ ഡല്‍ഹി പ്രഗതി മൈതാനത്ത് നടക്കും. 200 ഓളം ഇന്ത്യന്‍ കമ്പനികളും 45 ഓളം ഫോറിന്‍ കമ്പനികളും എക്‌സ്‌പോയില്‍ പങ്കെടുക്കും.

ജി എസ് ടി വന്നതിനു ശേഷവും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 45% വരെയുളള ഭാഗം രാജ്യത്ത് എം.എസ്.എം.ഇ.കള്‍ നല്‍കുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാക്കുന്നതില്‍ എം എസ് എം ഇ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. എന്നിരുന്നാലും തങ്ങളുടെ സംഘടനയ്ക്ക് രാജ്യത്തിന്റെ കൂടുതല്‍ പിന്തുണ ആവശ്യമാണെന്നും എം.എസ്.എം.ഇയുടെ ചെയര്‍മാന്‍ രജനീഷ് ഗോയങ്ക പറഞ്ഞു.

തങ്ങളുടെ സംഘടനയില്‍ പെട്ട ചെറിയസംരംഭകര്‍ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം ബാങ്കുകളുടെ പലിശയാണ്. 24 ശതമാനം മിക്ക ബാങ്കുകളും പലിശയായി ഈടാക്കുന്നത് അത് താങ്ങാന്‍ മിക്കവാറും ചെറുകിട സംരഭകരെ കൊണ്ട് പറ്റാറില്ലെന്നും ഗോയങ്ക കൂട്ടിച്ചേര്‍ത്തു. ഒരു അന്തര്‍ദേശീയ എക്‌സ്‌പോയാണ് തങ്ങളുടെ ലക്ഷ്യമെന്നും. ഫോറിന്‍ കമ്പനികളെ ഇന്ത്യയിലേക്ക് ഇന്‍വെസ്റ്റ്‌ ചെയ്യിക്കുന്നതിന് ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Top