ലീഗില്‍ യുവതയുടെ അമര്‍ഷം പുകയുന്നു ; നേതൃത്വത്തെ വിമര്‍ശിച്ച്‌ എംഎസ്എഫ്‌ പ്രമേയം

മലപ്പുറം: മുസ്ലീം ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് എംഎസ്എഫിന്റെ പ്രമേയം.

തല നരച്ച യുവാക്കള്‍ പാര്‍ലമെന്ററി സ്ഥാനം കയ്യടക്കി വയ്ക്കുന്നുവെന്നാണ് പ്രമേയത്തിലെ പ്രധാന വിമര്‍ശനം.

പാര്‍ട്ടിയിലെ യയാതിമാര്‍ യുവാക്കള്‍ക്ക് വഴിമാറണമെന്നും ആവശ്യപ്പെടുന്നുണ്ട്.

മാത്രമല്ല, യുവാക്കളെ ബോണ്‍സായികളാക്കുന്നുവെന്നും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്.

ചരല്‍ക്കുന്നിലെ ക്യാമ്പിലാണ് പ്രമേയം പാസാക്കിയത്.

Top