മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ ഇന്ത്യന്‍ ടീം മിസ് ചെയ്യുന്നു: കുല്‍ദീപ് യാദവ്

മുംബൈ: മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ ഇന്ത്യന്‍ ടീം മിസ് ചെയ്യുന്നുവെന്ന് സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവ്.

വിക്കറ്റ് കീപ്പറായി കെ.എല്‍ രാഹുലും റിഷഭ് പന്തും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ ഇന്ത്യന്‍ ടീം മിസ് ചെയ്യുന്നുവെന്നാണ് സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവ് പറഞ്ഞത്. മഹി ഭായിയുടെ പരിചയസമ്പത്ത് ഇന്ത്യന്‍ ടീമിന് ഏറെ പ്രയോജനം ചെയ്തിരുന്നെന്നും അതുപോലൊരു താരം കളിക്കാത്തത്ത് നഷ്ടമാണെന്നും കുല്‍ദീപ് വ്യക്തമാക്കി.

‘മോശം ദിവസങ്ങളും നല്ല ദിവസങ്ങളുമുണ്ടാകും. മോശം ദിവസങ്ങളില്‍ അവര്‍ക്ക് പിന്തുണ നല്‍കണം. ഒരു ദിവസത്തിനു വേണ്ടിയല്ല കളിക്കുന്നത്. ക്രിക്കറ്റില്‍ ഒരുപാട് വര്‍ഷങ്ങളാണ് കളിക്കുന്നത്.’ കുല്‍ദീപ് പറഞ്ഞു.

നിലവില്‍ ഇന്ത്യന്‍ ടീം ശക്തമാണെന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നതെല്ലാം ചെയ്യാനാണ് ശ്രമമെന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

Top