ധോണി ക്രിക്കറ്റില്‍ തുടരുന്നതിനെ വിമര്‍ശിച്ച് മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍

ന്യൂഡല്‍ഹി: എം എസ് ധോണി കരിയര്‍ വലിച്ച് നീട്ടുകയാണ്. ധോണി കഴിഞ്ഞ ലോകകപ്പിന് ശേഷം വിരമിക്കണമായിരുന്നുവെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഷൊയ്ബ് അക്തര്‍. നല്ലൊരു യാത്രയപ്പിന് ധോണി അര്‍ഹനാണെന്നും അക്തര്‍ പറഞ്ഞു. ധോണി തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അന്തസ്സോടെ ധോണി ക്രിക്കറ്റ് നിര്‍ത്തണമെന്നും അക്തര്‍ ആവശ്യപ്പെടുന്നു.

എന്തിനാണ് ഇത്രകണ്ട് വലിച്ചിഴച്ചതെന്ന് മനസിലാവുന്നില്ലെന്നും അക്തര്‍ പിടിഐയോട് പറഞ്ഞു. ധോണിയുടെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ ഇതിനോടകം വിരമിക്കുമായിരുന്നു. നൂറ് ശതമാനം ക്രിക്കറ്റ് കളിക്കാന്‍ യോഗ്യനായിരുന്നപ്പോഴായിരുന്നു താന്‍ വിമരിച്ചത്. മുന്നോ നാലോ വര്‍ഷങ്ങള്‍ കൂടി ക്രിക്കറ്റ് കളിക്കാന്‍ തനിക്ക് സാധിക്കുമായിരുന്നു. എന്നിട്ടും 2011ലെ ലോകകപ്പിന് ശേഷം താന്‍ വിരമിക്കുകയായിരുന്നുവെന്ന് അക്തര്‍ പറയുന്നു.

Top