ആരാധകര്‍ക്ക് ആശ്വാസം; എം എസ് ധോണിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

ചെന്നൈ: ചെന്നൈ സൂപ്പര്‍ താരം എം എസ് ധോണിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഐപിഎല്ലിനായി ചെന്നൈയില്‍ മിനി ക്യാമ്പ് ഒരുക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ധോണിയുടെ ഫലം നെഗറ്റീവായത്. ഇതോടെ നാളെ ചെന്നൈ ടീമിനോടൊപ്പം ധോണി ചേരുമെന്നാണ് വിവരം.

ഈ മാസം 20ന് ശേഷം ടീമുകള്‍ യുഎഇയിലേക്ക് പോകുമെന്നാണ് വിവരം. ആദ്യം പോകുന്നത് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്സായിരിക്കും. ചാര്‍ട്ടേര്‍ഡ് വിമാനത്തിലാവും ധോണിയുടേയും സംഘത്തിന്റേയും യാത്ര.

ഇതിന് മുന്നോടിയായി ചെന്നൈ ടീം അഞ്ച് ദിവസത്തെ ക്യാമ്പും ചെന്നൈയില്‍ നടത്തുന്നുണ്ട്. സൂപ്പര്‍ താരങ്ങളെ അടക്കം ഉള്‍ക്കൊള്ളിച്ച് ഈ മാസം 15 മുതല്‍ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്നതാണ് ക്യാമ്പ്. അതിന് ശേഷമാവും ടീം യുഎഇയിലേക്ക് പോവുക.

Top