MS Dhoni

MS Dhoni

ന്ത്യന്‍ ക്രിക്കറ്റിലെ നായകസ്ഥാനത്ത് നിന്നും വിരമിച്ച എംഎസ് ധോണി വീണ്ടും നായകനാകുന്നത് സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യില്‍ ജാര്‍ഖണ്ഡ് ടീമിന് വേണ്ടി.ബംഗാളില്‍ വെച്ച് ഫെബ്രുവരി അഞ്ചിന് തുടങ്ങുന്ന മത്സങ്ങള്‍ക്കാണ് ധോണി ജാര്‍ഖണ്ഡ് ക്രിക്കറ്റ് ടീമിന്റെ നായകനാകുന്നത്.ധോണിയെ കൂടാതെ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ വരുണ്‍ ആരോണും ജര്‍ഖണ്ഡ് ടീമിലുണ്ട്.

ഏകദിനട്വന്റി20യിലെ നായക സ്ഥാനത്ത് നിന്ന് വിരമിച്ചെങ്കിലും പുതിയ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്ക് മതിയായ പിന്തുണയുമായി ധോണിയുണ്ട്.നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്കിറങ്ങിയ ധോണി ഏറെ നാളുകള്‍ക്ക് ശേഷം ഏകദിനത്തില്‍ സെഞ്ച്വറിയും കണ്ടെത്തിയിരുന്നു. പരമ്പര 21ന് സ്വന്തമാക്കുന്നതിന് നിര്‍ണായക സംഭാവനയാണ് ധോണി നല്‍കിയത്.

Top