എം എസ് ധോണി കോവിഡ് പരിശോധനയ്ക്ക് വിധേയനായി

റാഞ്ചി: ഐ.പി.എല്‍ 13-ാം സീസണ്‍ യുഎഇയില്‍ ആരംഭിക്കാനിരിക്കെ ബുധനാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം.എസ് ധോണി കോവിഡ് പരിശോധനയ്ക്ക് വിധേയനായി.

റാഞ്ചിയിലെ ഗുരുനാനാക്ക് ആശുപത്രിയിലെ മൈക്രോ പ്രാക്സിസ് ലാബ് അധികൃതര്‍ ധോണിയുടെ റാഞ്ചിയിലെ ഫാം ഹൗസിലെത്തി സാമ്പിള്‍ ശേഖരിച്ചു. അദ്ദേഹത്തിന്റെ പരിശോധനാ ഫലം വ്യാഴാഴ്ച പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Top