വെബ് സീരിസ് നിര്‍മ്മിക്കാനൊരുങ്ങി ധോണി!!

വെബ് സീരിസ് നിര്‍മ്മിക്കാനൊരുങ്ങി മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. പൗരാണിക കഥ ആസ്പദമാക്കിയുള്ള സൈ-ഫൈ വെബ് സീരീസാണ് ധോണിയുടെ നിര്‍മ്മാണക്കമ്പനിയായ ധോണി എന്റര്‍ടെയിന്മെന്റ് നിര്‍മ്മിക്കുക. പുതുമുഖ എഴുത്തുകാരനായ ഒരാളുടെ പുസ്തകത്തെ ആധാരമാക്കിയാണ് ഈ സീരീസ് പുറത്തിറക്കുക. പുസ്തകം ഇതുവരെ പുറത്തിറക്കിയിട്ടില്ല. ആവേശജനകമായ ഒരു സീരീസാവും ഇതെന്ന് ധോണിയുടെ ഭാര്യയും പ്രൊഡക്ഷന്‍ കമ്പനിയുടെ എംഡിയുമായ സാക്ഷി ധോണി അറിയിച്ചു.

2019ല്‍ ‘റോര്‍ ഓഫ് ദി ലയണ്‍’ എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയാണ് ധോണി എന്റര്‍ടെയിന്മെന്റ് ആദ്യമായി നിര്‍മ്മിച്ചത്. കബിര്‍ ഖാന്‍ സംവിധാനം ചെയ്ത ‘റോര്‍ ഓഫ് ദ ലയണ്‍’ ഒത്തുകളി വിവാദത്തില്‍ വിലക്കു നേരിട്ടതിനു ശേഷം തിരികെ ഐപിഎലിലേക്കെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കഥയാണ് പറഞ്ഞത്.

Top