ചെന്നൈ ജഴ്‌സിയില്‍ അടുത്ത വര്‍ഷവും കളിക്കും: എം.എസ്.ധോണി

ന്ത്യൻ പ്രിമിയർ ലീഗിൽ മഹേന്ദ്രസിങ് ധോണിയുടെ ഭാവിയുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമാകുന്നു. ആരാധകർക്കിടയിൽ വിരമിക്കൽ സാധ്യതകളിലേക്കു വരെ ചെന്നെത്തിയ ചർച്ചകൾക്കൊടുവിൽ അടുത്ത സീസണുകളിലും താൻ ടീമിലുണ്ടാകുമെന്ന് ധോണി വെളിപ്പെടുത്തി.

ടോസിനിടെ സംസാരിച്ച ധോണി തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വിശദീകരിച്ചു. ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നിൽ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു. ”തീർച്ചയായും, ചെന്നൈയോട് നന്ദി പറയാതിരിക്കുന്നത് അന്യായമായിരിക്കും. സിഎസ്‌കെ ആരാധകരോട് അങ്ങനെ ചെയ്യുന്നത് നല്ല കാര്യമല്ല. അടുത്ത വർഷം എല്ലാ ടീമുകളുടെയും ഗ്രൗണ്ടിൽ കളികൾ നടക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ എല്ലാ സ്ഥലങ്ങളിലും വലിയ സ്വീകരണമായിരിക്കും കിട്ടുക.

കുറച്ചുനാൾ മുമ്പ് ചെന്നൈയിൽ നടന്ന ഒരു ചടങ്ങിൽ, ഐപിഎലിലെ തന്റെ വിരമിക്കൽ മത്സരം ചെന്നൈയിലായിരിക്കുമെന്ന് ധോണി വ്യക്തമാക്കിയിരുന്നു. ഇതിനിടെ നായക സ്ഥാനം ജഡേജയെ ഏൽപ്പിച്ചതോടെയാണ് ഇത് അവസാന സീസൺ ആണെന്ന് വാർത്ത വന്നത്. എന്തായാലും നായക സ്ഥാനം ഏറ്റെടുത്തതോടെ അടുത്ത വർഷവും ധോണി ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

Top