ധോണിയില്ലെങ്കില്‍ സിഎസ്‌കെ വേറൊരു ടീമായി മാറുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം

ജോഹന്നാസ്ബര്‍ഗ്: നായകനെന്ന് നിലയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് മഹേന്ദ്ര സിങ് ധോണി. അദ്ദേഹമില്ലാത്ത
ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഫാഫ് ഡു പ്ലെസിസ്. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു ഫാഫ് ഡു.

2008 പ്രഥമ ഐപിഎല്‍ മുതല്‍ സിഎസ്‌കെയുടെ ക്യാപ്റ്റനാണ് ധോണി. ധോണിയുണ്ടാക്കുന്ന സ്വാധീനം മറ്റൊരാള്‍ക്കും കൊണ്ടുവരാന്‍ സാധിക്കില്ലെന്നാണ് ഫാഫ് പറയുന്നത്. ഇനി ചുരുങ്ങിയത് ഒന്നോ, രണ്ടോ സീസണ്‍ മാത്രമേ ഒരുപക്ഷെ ധോണിയെ സിഎസ്‌കെയുടെ നായകസ്ഥാനത്തു കാണാന്‍ സാധ്യതയുള്ളൂ. ധോണി മുന്നില്‍ നിന്നു നയിക്കുമ്പോള്‍ സിഎസ്‌കെ തീര്‍ത്തും വ്യത്യസ്തമായൊരു ടീമായി മാറുമെന്നും ഫാഫ് ഡു വ്യക്തമാക്കി. ധോണിയല്ലാതെ മറ്റൊരു ക്യാപ്റ്റനു കീഴില്‍ സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ലെന്നും ഫാഫ് ഡു പറഞ്ഞു.

Top