ധോണിയ്‌ക്കൊപ്പം കുസൃതിയുമായി കുഞ്ഞു സിവ; വൈറലായി വീഡിയോ

dhoni

പൂനെ: എംഎസ് ധോണിയുടെ മകള്‍ സിവയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലൂടെ സിവയുടെ കുസൃതികള്‍ ധോണി തന്നെ പലപ്പോഴും പങ്ക് വെയ്ക്കാറുണ്ട്.

അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ പഞ്ചാബ് ചെന്നൈ മത്സരശേഷം ഗ്രൗണ്ടില്‍ എത്തിയ സിവയുടെ കുസൃതിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയതിന്റെ ആഘോഷത്തിലായിരുന്നു ചെന്നൈ താരങ്ങള്‍. അതിനിടെ നായകന്‍ ധോണി മകള്‍ക്കൊപ്പം സമയം ചിലവിടുന്ന നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.

Top