ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ താല്‍പ്പര്യമില്ലെന്ന് എംഎസ് ധോണി

MS Dhoni

ന്യൂഡല്‍ഹി: ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ താത്പര്യമില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി അറിയിച്ചതായി റിപ്പോര്‍ട്ട്. വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനുവേണ്ടി ധോണി കളിക്കുമെന്ന് നേരത്തെ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് അറിയിച്ചിരുന്നു. എന്നാല്‍, കളിക്കാനില്ലെന്ന് ധോണി അറിയിച്ചതായി ജാര്‍ഖണ്ഡ് കോച്ച് രാജീവ് കുമാര്‍ പറഞ്ഞു. ടീം മികച്ച രീതിയില്‍ കളിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്.

ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ ടീമിലെത്തി സമതുലിതാവസ്ഥ കളയുന്നത് ശരിയല്ലെന്ന് ധോണി അറിയിച്ചതായി രാജീവ് കുമാര്‍ പറഞ്ഞു. ഒക്ടോബര്‍ 16ന് ധോണി വിന്‍ഡീസിനെതിരായ ക്രിക്കറ്റ് കളിക്കാനായി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. താരങ്ങള്‍ തന്നായി കളിക്കുന്നുണ്ട്. ഒരു കളിക്കായി താന്‍ വരേണ്ടതിന്റെ ആവശ്യമില്ലെന്നാണ് ധോണി അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Top