പുതിയ ലോക്ക്ഡൗണ്‍ ലുക്കില്‍ എംഎസ് ധോണി

റാഞ്ചി: പുതിയ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ ധോണി. അവശ്യംവേണ്ട പോസറ്റിവിറ്റി എന്ന അടിക്കുറിപ്പോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയില്‍ താടിയും മീശയും വളര്‍ത്തി ആരാധകര്‍ ഇതുവരെ കാണാത്ത പുതിയ ലുക്കിലാണ് ധോണി.

വീഡിയോ കോളില്‍ നിന്നെടുത്ത വീഡിയോ ആണ് ചെന്നൈ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.മുടി നീട്ടിയും പറ്റെ വെട്ടിയുമെല്ലാം മുമ്പ് തലയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും മുഖത്ത് ധോണി പുതിയ പരീക്ഷണം നടത്തുന്നത് ആദ്യമാണ്.

ധോണിയുടെ പുതിയ ലുക്കിന് ആരാധകരില്‍ നിന്ന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിച്ചിട്ടില്ലാത്ത ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.

Top