ഐപിഎലില്‍ നിന്ന് വിരമിക്കില്ലെന്ന സൂചന നല്‍കി എംഎസ് ധോണി

മുംബൈ: ഐപിഎലില്‍ നിന്ന് ഈ സീസണില്‍ വിരമിക്കില്ലെന്ന സൂചന നല്‍കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്പിച്ച് നാലാം കിരീടം സ്വന്തമാക്കിയതിനു പിന്നാലെയാണ് ദ്രാവിഡ് മനസ്സു തുറന്നത്.

കിരീടനേട്ടത്തോടെ 12 വര്‍ഷം നീണ്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ പൈതൃകം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇനിയും താന്‍ അവസാനിപ്പിച്ചിട്ടില്ല എന്നായിരുന്നു ധോണിയുടെ മറുപടി.

‘ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ, അത് ബിസിസിഐയുടെ കൈകളിലാണ്. പുതിയ രണ്ട് ടീമുകള്‍ വരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എന്താണ് നല്ലതെന്ന് തീരുമാനിക്കണം. ഞാന്‍ ടോപ്പ് ഓര്‍ഡറില്‍ കളിക്കുക എന്നതല്ല, ശക്തമായ ഒരു കോര്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. അടുത്ത 10 വര്‍ഷത്തേക്ക് സംഭാവന നല്‍കാന്‍ കഴിയുന്ന ആളുകളെ കോര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.”- ധോണി പറഞ്ഞു.

 

Top