ഇന്ത്യ കണ്ട ഏറ്റവും മഹാനായ ക്രിക്കറ്റ് താരം ആര്; വെളിപ്പെടുത്തലുമായി കപില്‍ദേവ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരം ആരെന്നുള്ള ചര്‍ച്ചകള്‍ ഇന്നും സജീവമാണ്. ഇപ്പോള്‍ ഇതാ അക്കാര്യത്തില്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയ്ക്കായി ആദ്യ ലോകകപ്പ് നേടിയ കപില്‍ ദേവ്. ഇന്ത്യന്‍ ക്രിക്കറ്റിന് വളരെയേറെ സംഭാവനകള്‍ നല്‍കിയ ഏവരുടെയും പ്രിയപ്പെട്ട താരമായ എം.എസ്.ധോണിയാണ് മികച്ച ക്രിക്കറ്റ് താരം എന്നാണ് അദ്ദേഹം പറഞ്ഞത്.

‘ഇന്ത്യ കണ്ട ഏറ്റവും മഹാനായ താരമാണ് എം.എസ്.ധോണി. 90 ടെസ്റ്റുകള്‍ കളിച്ച ശേഷം അദ്ദേഹം പറഞ്ഞത് ഇനി യുവാക്കള്‍ക്ക് അവസരം കൊടുക്കാം എന്നായിരുന്നു. തന്നേക്കാള്‍ പ്രധാന്യം രാജ്യത്തിന് നല്‍കിയ ധോണിയെ ബഹുമാനിക്കണം’ കപില്‍ പറഞ്ഞു.

ധോണി തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്നത് 2014ലാണ്. വിരാട് കോഹ്‌ലിയെ ടെസ്റ്റ് നായകനായി തിരഞ്ഞെടുത്ത ശേഷം നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ മാത്രം കളിക്കാന്‍ ധോണി തീരുമാനിക്കുകയായിരുന്നു. 2007 ട്വന്റി20 ലോകകപ്പ് മുതലാണ് ധോണി ഇന്ത്യയുടെ ക്യാപ്റ്റന്റെ റോളിലെത്തുന്നത്. കരിയറിന്റെ അവസാന ഘട്ടത്തിലാണ് ധോണി ഇപ്പോള്‍.

Top