മോദിയും രാഹുലും അല്ല പ്രധാനമന്ത്രിയാകേണ്ടത് ധോണി; ആരാധകന്റെ ട്വീറ്റ് വൈറല്‍

dhoni

ബാംഗ്ലൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം മുഴുവന്‍. അതിനിടെ ഒരു ധോണിയുടെ ആരാധകന്‍ ട്വീറ്ററില്‍ കുറിച്ച കമന്റിനെക്കുറിച്ചാണ് ക്രിക്കറ്റ് ലോകവും രാഷ്ടീയക്കാരും സംസാരിക്കുന്നത്.

മോദിയെയും രാഹുലിനെയും മറന്നേക്കു, ധോണിയെ പ്രധാനമന്ത്രിയാക്കൂ എന്നായിരുന്നു ആരാധകന്‍ ട്വീറ്ററില്‍ എഴുതിയത്.വിശ്വാസ് ദ്വിവേദിയെന്ന ആരാധകനാണ് ആ കമന്റിട്ട മിടുക്കന്‍. ഇതിന് പിന്തുണച്ച് ക്രിക്കറ്റ് ലോകത്തു നിന്നും നിരവധിപേരെത്തുകയും ചെയ്തു.

കൈയിലുള്ള വിഭവങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് വ്യക്തമായി അറിയാവുന്ന ധോണിയെ അല്ലാതെ മറ്റാരെ പ്രധാനമന്ത്രിയാക്കിയാല്‍ രാജ്യത്തിന് ഗുണം ഉണ്ടാകൂം എന്ന് മറ്റൊരു ആരാധകനും ട്വീറ്റ് ചെയ്തു. ഏതായാലും തെരഞ്ഞെടുപ്പ് പടിവാത്ക്കല്‍ നില്‍ക്കെ ധോണിയെ പ്രധാനമന്ത്രി ആക്കാനുള്ള ആരാധകരുടെ ആഗ്രഹം വലിയെരു ചര്‍ച്ചയ്ക്ക് തന്നെ ഇടവെച്ചിട്ടുണ്ട്.

Top