ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമം; ആശയക്കുഴപ്പത്തില്‍ എം എസ് ധോനി

ന്താണ് ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമം?’.. റിപ്പോര്‍ട്ടറുടെ ഈ ചോദ്യത്തിനു മുന്നില്‍ ആശയക്കുഴപ്പത്തിലായത് മറ്റാരുമല്ല ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി തന്നെ.

ഐ.സി.സിക്ക് പോലും ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമം എന്താണെന്ന് വ്യക്തമായി അറിവണ്ടാകുകയില്ല- വിരാട് കോലി സംഘടിപ്പിച്ച ചാരിറ്റി ഡിന്നറിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് അല്‍പ്പം തമാശ കലര്‍ത്തി ധോനി മറുപടി നല്‍കിയതിങ്ങനെയാണ്.

ന്യൂസീലന്‍ഡിനെതിരായ സന്നാഹ മത്സരത്തിലും പാക്കിസ്ഥാനെതിരായ ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തിലും മഴനിയമം ഇന്ത്യക്ക് അനുകൂലമായാണ് വിധിയെഴുതിയത്. എന്നാല്‍ ഓസ്‌ട്രേലിയക്ക് മഴ എതിരാളിയായി മാറുകയാണുണ്ടായത്.

ന്യൂസീലന്‍ഡിനെതിരെയും ബംഗ്ലാദേശിനെതിരെയുമുള്ള മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത് അവര്‍ക്ക് വിലപ്പെട്ട പോയിന്റ് നഷ്ടപ്പെടുന്നതിന് സാഹചര്യമൊരുക്കി.

കിക്കറ്റില്‍ മോശം കാലാവസ്ഥ മൂലമോ മറ്റേതെങ്കിലും കാരണങ്ങളാലോ കളി മുടങ്ങുകയാണെങ്കില്‍ രണ്ടാമതു ബാറ്റ് ചെയ്യുന്ന ടീമിന്റെ റണ്‍സ് കണക്കാക്കുന്നതിനുപയോഗിക്കുന്ന നിയമമാണ് ഡക്ക്‌വര്‍ത്ത്‌ ലൂയിസ് നിയമം.

ഇത് ഡി/എല്‍ മെത്തേഡ് എന്ന പേരിലാണ് കൂടുതലായി അറിയപ്പെടുന്നത്. ഏകദിന ക്രിക്കറ്റിലും, ട്വന്റി20 ക്രിക്കറ്റിലുമാണ് ഇതുപയോഗിക്കുന്നത്.

ഫ്രാങ്ക് ഡക്ക്‌വര്‍ത്ത്,ടോണി ലൂയിസ് എന്നീ രണ്ടു ഇംഗ്ലീഷ് സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ദര്‍ രൂപവത്കരിച്ച ഈ നിയമം രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യമായി ഉപയോഗിച്ചത് 1996, 97ലെ സിംബാബ്‌വെ ഇംഗ്ലണ്ട് ഏകദിന മത്സരത്തിലാണ്.

Top