അച്ഛനെ വാഹനം കഴുകാന്‍ സഹായിച്ച് സിവ ധോനി; വീഡിയോ വൈറല്‍

ന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോനി സ്വന്തമാക്കിയ വാഹനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന ഉ4ണ73 സീരീസിലെ വണ്‍-ടണ്‍ മോഡല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ധോനി തന്റെ ഗാരേജിലെത്തിച്ചത്.

അച്ഛന്റെ ഈ പുതിയ വാഹനം കഴുകി വൃത്തിയാക്കാന്‍ സഹായിക്കുന്ന മകള്‍ സിവ ധോനിയുടെ വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ധോനി തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.

1965 മുതല്‍ 1999 വരെ ഇന്ത്യന്‍ സൈനിക ആവശ്യങ്ങള്‍ക്കായി നിര്‍മിച്ച വാഹനമാണിത്. ആംബുലന്‍സായും സിഗ്‌നല്‍ വാഹനമായും റിക്കവറി വാഹനവുമായാണ് ഈ കരുത്തന്‍ മോഡലിനെ സൈന്യം ഉപയോഗിച്ചിരുന്നത്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ കൂടിയായ ധോനി പഞ്ചാബില്‍ നിന്നാണ് വണ്‍-ടണ്‍ സ്വന്തമാക്കിയത്. 2016-ല്‍ സൈന്യത്തില്‍നിന്ന് ലേലത്തില്‍ വിറ്റഴിച്ച വണ്‍ ടണ്ണിന്റെ രണ്ടാമത്തെ ഉടമയാണിപ്പോള്‍ ധോനി.

20 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനമാണിത്.3956 സിസി ഇന്‍-ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3200 ആര്‍പിഎമ്മില്‍ 110 എച്ച്പി പവറും 264 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍.

Top