തമിഴ് നടന്‍ എം.എസ്.ഭാസ്‌കര്‍ ഈ പുതുവര്‍ഷം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. കാരണം, പുതുവര്‍ഷ ദിനത്തില്‍ മകള്‍ ഐശ്വര്യ നല്‍കിയ സമ്മാനമാണ് ഭാസ്‌ക്കറിനെ ഞെട്ടിച്ചത്.
സമ്മാനം കണ്ട ഭാസ്‌ക്കര്‍ മകളെ കെട്ടിപ്പിടിച്ച് സ്‌നേഹത്തോടെ ആലിംഗനം ചെയ്തു. അച്ഛന്റെ സന്തോഷം കണ്ട് മകള്‍ക്ക് കരച്ചിലടക്കാനായില്ല. അവള്‍ പൊട്ടിക്കരഞ്ഞു.
ഭാസ്‌കറിന്റെ കണ്ണുകള്‍ മൂടി കെട്ടിയാണ് മകള്‍ ഐശ്വര്യ സമ്മാനത്തിന് അടുത്തേക്ക് കൊണ്ടുപോയത്. കെട്ടഴിച്ച് കണ്ണുകള്‍ തുറന്നു നോക്കിയ ഭാസ്‌കര്‍ കണ്ടത് മുന്നിലൊരു ഒരു ബുളളറ്റ് ബൈക്ക്. സമ്മാനം കണ്ട ഭാസ്‌കര്‍ വിശ്വസിക്കാനാവാതെ ഇത് തനിക്കാണോയെന്ന് മകളോട് ചോദിച്ചു.
അതെ എന്നു മകള്‍ പറഞ്ഞപ്പോള്‍ സ്‌നേഹം കൊണ്ട് അവളെ ചേര്‍ത്തുപിടിച്ച് താങ്ക്‌സ് പറഞ്ഞു. അച്ഛന്റെ മുഖത്തെ സന്തോഷം കണ്ട ഐശ്വര്യയ്ക്ക് വികാരം അടക്കിനിര്‍ത്താനായില്ല. അച്ഛനെ ചേര്‍ത്തുപിടിച്ച് അവള്‍ കരഞ്ഞു. ഐശ്വര്യയെക്കൂടാതെ ആദിത്യ എന്നൊരു മകന്‍ കൂടി ഭാസ്‌കറിനുണ്ട്.
തമിഴിലെ അറിയപ്പെടുന്ന സഹനടനും കൊമേഡിയനുമാണ് എം.എസ്.ഭാസ്‌കര്‍. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തയിത്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്, മൊഴി, ശിവാജി, സാധു മിരണ്ട, സന്തോഷ് സുബ്രഹ്മണ്യം, ദശാവതാരം, 8 തോട്ടകള്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സിനിമകളാണ്.