ക്രിക്കറ്റിന്റെ ഓരോ മേഖലയിലും അഫ്ഗാന്‍ താരങ്ങള്‍ ഒന്നാം നമ്പര്‍ കളിയാണ് പുറത്തെടുത്തതെന്ന് ധോണി

ഫ്ഗാന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ് ഏഷ്യാ കപ്പില്‍ പിറന്നത്. ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ സമനിലയില്‍ തളച്ചു. സ്‌കോര്‍ ഒപ്പം നില്‍ക്കെ രവീന്ദ്ര ജഡേജയെ പുറത്താക്കിയാണ് അഫ്ഗാന്‍ വിജയതുല്യമായ സമനില ആഘോഷിച്ചത്. ടൈയില്‍ കുടുക്കിയ അഫ്ഗാനിസ്ഥാനെ പ്രശംസിച്ച് ധോണി രംഗത്തെത്തിയിരിക്കുകയാണ്.

ഇന്ത്യയുടെ മത്സര ഫലത്തില്‍ സന്തുഷ്ടനാണെന്ന് അഭിപ്രായപ്പെട്ട ധോണി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ ഏറെ മുന്നോട്ട് പോയിരിക്കുന്നുവെന്നും പറഞ്ഞു. ക്രിക്കറ്റിന്റെ ഓരോ മേഖലയിലും അഫ്ഗാന്‍ താരങ്ങള്‍ ഒന്നാം നമ്പര്‍ കളിയാണ് പുറത്തെടുത്തതെന്ന് ധോണി ശരിവെച്ചു. ടീമിന്റെ ബൗളിംഗും ഫീല്‍ഡിംഗും ഏറെ മികച്ചതാണെന്നും മത്സരത്തില്‍ മാത്രമല്ല ടൂര്‍ണ്ണമെന്റില്‍ തന്നെ അത് ശരിവയ്ക്കുന്ന പ്രകടനമാണ് ടീം ഇതുവരെ നടത്തിയിട്ടുള്ളതെന്നും ധോണി പറഞ്ഞു. ടീം മികച്ച രീതിയില്‍ മുന്നോട്ട് പോകട്ടെയെന്നും ആശംസിച്ചു.

Top