വളര്‍ത്തുനായ ശീശുവിന്റെ പിറന്നാള്‍ ആഘോഷിച്ച് മൃദുല മുരളി

ളര്‍ത്തുനായ ശീശുവിന്റെ നാലാം ജന്‍മദിനം ആഘോഷമാക്കി നടി മൃദുല മുരളി. താരവും കുടുംബവും ചേര്‍ന്നാണ് ജന്മദിനം ആഘോഷമാക്കിയത്. നായ്ക്കുട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് തയാറാക്കിയ ഒരു വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

രാവിലെ ഉറക്കമുണരുന്ന ശീശുവിനെ പെറ്റ് ഷോപ്പിലെത്തി കുളിപ്പിക്കുന്നതും തുടര്‍ന്ന് വീട്ടിലെത്തുന്ന ശീശുവിന് പിറന്നാള്‍ കേക്ക് നല്‍കുന്നതും വിഡിയോയില്‍ കാണാം. ശീശുവിന്റെ പിറന്നാള്‍ എല്ലാ വര്‍ഷവും താരം ആഘോഷമാക്കാറുണ്ട്. മാത്രമല്ല് സ്വന്തമായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ശീശുവിന് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്.

Top