mritha Dhavan statement about KSU

ന്യൂഡല്‍ഹി: കെഎസ്‌യു സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടി സംഘടന നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് എന്‍എസ്‌യുഐ ദേശീയ അധ്യക്ഷ അമൃത ധവാന്‍. കാലാവധി കഴിഞ്ഞ കമ്മിറ്റിയാണ് കേരളത്തിലുണ്ടായിരുന്നതെന്നും അമൃത പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കെഎസ്‌യു ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചു വിട്ടതായി കേരളത്തിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറി എസ് ശ്രാവണ്‍ അറിയിച്ചത്. ഇതോടൊപ്പം തന്നെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായും ശ്രാവണ്‍ അറിയിച്ചിരുന്നു.

കെഎസ്‌യു സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടത് കാലാവധി പൂര്‍ത്തിയായതിനാലാണെന്നും നേരത്തെ തന്നെ തങ്ങള്‍ പുനസംഘടന തീരുമാനിച്ചിരുന്നതാണെന്നും എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതതിനാലാണ് ഇക്കാര്യം നീണ്ടു പോയതെന്നും അമൃത ധവാന്‍ വ്യക്തമാക്കി.

Top