മരട് ഫ്‌ളാറ്റ് കേസ്; നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മൂന്നംഗ സമിതിയ്ക്ക് രൂപം നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: മരട് ഫ്‌ളാറ്റ് കേസില്‍ നഷ്ടപരിഹാരം നിശ്ചയിക്കുവാന്‍ മൂന്നംഗ സമിതിയ്ക്ക് രൂപം നല്‍കി. ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് സുപ്രീംകോടതി രൂപം നല്‍കിയിരിക്കുന്നത്.

ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഈ സമിതി ഉറപ്പാക്കണമെന്നും ഉടമകള്‍ക്ക് കിട്ടേണ്ട മുഴുവന്‍ തുക സംബന്ധിച്ച പരിശോധന സമിതി നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. നാല് ആഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കുവാനാണ് ഉത്തരവിട്ടിരിക്കുന്നത്.

Top