Mr. Obama’s Powerful Words About Terrorism

വാഷിങ്ടണ്‍: അമേരിക്കയേയോ സഖ്യകക്ഷികളേയോ ലക്ഷ്യമിട്ടാല്‍ ആരായാലും അവര്‍ പിന്നെ ഒരിക്കലും സുരക്ഷിതരായിരിക്കില്ലെന്ന് പ്രസിഡന്റ് ബരാക് ഒബമ.

ഒര്‍ലാന്‍ഡോ വെടിവെയ്പിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷം നടത്തിയ പ്രതികരണത്തിലാണ് സ്റ്റേറ്റിന് ഒബാമ മുന്നറിയിപ്പ് നല്‍കിയത്.

ഐഎസ് ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കും. മുമ്പത്തെക്കാള്‍ ഏറെ പ്രതിരോധത്തിലായിക്കഴിഞ്ഞു ഐഎസ് നേതാക്കളെ ഒന്നൊന്നായി അവര്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. 120 ലധികം പ്രധാന ഐഎസ് നേതാക്കളെ ഇതിനോടകം പിടികൂടി. അമേരിക്കക്കാരെ ലക്ഷ്യം വച്ചാല്‍ പിന്നെ അവര്‍ ഒരിക്കലും സുരക്ഷിതരായിരിക്കില്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ഒബാമ വ്യക്തമാക്കി.

ഐഎസിനെതിരായ യുദ്ധത്തില്‍ ലക്ഷ്യത്തോട് അടുക്കുകയാണ്. ഇറാക്കില്‍ അവരുടെ അധീനതയിലുണ്ടായിരുന്ന പകുതിയോളം സ്ഥലങ്ങളില്‍ നിന്ന് അവരെ തുരത്തി. സിറിയയിലും അവര്‍ തിരിച്ചടി നേരിടുകയാണ്. എണ്ണപ്പാടങ്ങളുടെ നിയന്ത്രണം പൂര്‍ണമായും അവര്‍ക്ക് നഷ്ടമായി. അതോടെ വരുമാനമാര്‍ഗവും പൂര്‍ണമായും അടഞ്ഞു. സംഭരണശാലകള്‍ കൃത്യമായി തകര്‍ത്തതിലൂടെ സാമ്പത്തികസ്രോതസ്സും അടഞ്ഞുവെന്നും ഒബാമ ചൂണ്ടിക്കാണിച്ചു.

Top